Top

'സമരത്തോടുള്ള സർക്കാർ നിസം​ഗത പ്രതിഷേധാർഹം'; ആവശ്യം അം​ഗീകരിക്കുന്നത് വരെ സമരമെന്ന് ലത്തീൻ അതിരൂപത സർക്കുലർ

'അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിച്ചത് പ്രകോപനത്തിന് കാരണമായി'

4 Dec 2022 3:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരത്തോടുള്ള സർക്കാർ നിസം​ഗത പ്രതിഷേധാർഹം; ആവശ്യം അം​ഗീകരിക്കുന്നത് വരെ സമരമെന്ന് ലത്തീൻ അതിരൂപത സർക്കുലർ
X

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തോടുളള സർക്കാർ നിസം​ഗത പ്രതിഷേധാർഹമെന്ന് ലത്തീൻ സഭ സർക്കുലർ. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും. പ്രകോപനപരമായ സാഹചര്യങ്ങൾ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചുവെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നു. ലത്തീൻ അതിരൂപതയ്ക്ക് കീഴിലുളള എല്ലാ പളളികളിലും ഇന്ന് സർക്കുലർ വായിച്ചു.

അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിച്ചത് പ്രകോപനത്തിന് കാരണമായി. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

ന്യായമായ ആവശ്യം അം​ഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ലത്തീൻ അതിരൂപത അറിയിച്ചു. തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സ‍ർക്കുലറിൽ പറയുന്നു.

STORY HIGHLIGHTS: Latin Archdiocese circular criticizing government on vizhinjam incident

Next Story