Top

'വിസിലിന്‍ അദാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു'; കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

വിസിലിന്റെ ശുപാര്‍ശയില്‍ കടുത്ത അമര്‍ഷത്തിലാണ് അതിരൂപത

9 Oct 2022 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസിലിന്‍ അദാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു; കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന് വിസിലിന്റെ കത്തിനെതിരെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം ആര് നികത്തുമെന്നും അദ്ദേഹം ചോദിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിസിലിന്റെ ശുപാര്‍ശയില്‍ കടുത്ത അമര്‍ഷത്തിലാണ് അതിരൂപത. വിസിലിന്‍ അദാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെന്നും വികാരി യൂജിന്‍ പെരേര ആരോപിച്ചു.

വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോള്‍ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തില്‍ പറയുന്നു. സമരം ഒത്തുതീര്‍പ്പാക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് അദാനി നല്‍കിയ കത്തിനുള്ള വിശദീകരണമായാണ് വിസില്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്.

കത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. നഷ്ടപരിഹാരം സംബന്ധിച്ചും തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കുന്നതും ചര്‍ച്ച ചെയ്യും.

STORY HIGHLIGHTS: Latin Archdiocese against adani group and Whistle Company

Next Story