കുറ്റ്യാടി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; ഗതാഗതം തടസ്സപ്പെട്ടു
ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
2 Nov 2021 1:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. കനത്ത് മഴയും മണ്ണിടിച്ചിലും കാരണം കുറ്റ്യാടി വയനാട് റോഡില്‍ അടിയന്തിരാവശ്യങ്ങള്ക്കല്ലാതെയുളള ഗതാഗതം നിരോധിച്ചിരിക്കുന്നതായി കോഴിക്കോട് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. റോഡിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. വലിയ പാറകളടക്കം ഇടിഞ്ഞ് റോഡില്‍ വീണിട്ടുണ്ട്. ഇതു വഴിയുളള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടര്‍നാട് പൊലീസ് അറിയിച്ചു.
സമീപത്തുളള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുറ്റ്യാടി ഭാഗങ്ങളില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളില്‍ വെളളം ഉയര്‍ന്നിട്ടുണ്ട്.
- TAGS:
- Landslide
- Kuttiyadi Pass