കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി
18 March 2022 10:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് അപകടം. ഏഴ് പേര് മണ്ണിനടിയില്‍ കുടങ്ങി. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരെ കളമശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. പത്തോളം അഗ്നിശമസേനാ വാഹനങ്ങള്‍ സ്ഥലത്തുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ടത്.
കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണ് മാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളമശേരി മെഡിക്കല്‍ കോളേജിനടുത്തുള്ള ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ഭൂമിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
story highlight: landslide in kalamassery electronic city
- TAGS:
- Kalamassery
- Landslide