നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം: ഒരാള്‍ കുടുങ്ങിക്കിടക്കുന്നു
മതില് നിര്‍മ്മിക്കുന്നതിനായുള്ള ജോലികള്‍ നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്
17 Nov 2022 5:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപടകം. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ബംഗാള്‍ സ്വദേശി നിഷാന്താണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മതില് നിര്‍മ്മിക്കുന്നതിനായുള്ള ജോലികള്‍ നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണ് ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി.
കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണുമാന്തിയന്ത്രം ഉള്‍പ്പടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
Story Highlights: Landslide During Construction Work Man Trapped Underground