ലളിതാംബിക അന്തർജ്ജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു
തൈക്കാട് ശാന്തികവാടത്തിൽ ജനുവരി ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം
31 Dec 2022 1:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ലളിതാംബിക അന്തർജ്ജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ദർശൻ നഗർ ഹരിതത്തിലായിരുന്നു അന്ത്യം. തൈക്കാട് ശാന്തികവാടത്തിൽ ജനുവരി ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം. തിരിഞ്ഞു നോക്കുമ്പോൾ, സ്മൃതി പഥത്തിലൂടെ, എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മക്കൾ - തിരുവനന്തപുരം ദൂർദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി സാജൻ, ജി സജിത (ദേവകി വാര്യർ ട്രസ്റ്റ്) ദീപക് ജി നമ്പൂതിരി(പരസ്യചിത്ര സംവിധായകൻ), ഭർത്താവ് - അന്തരിച്ച പി എൻ ഗോപാലൻ നമ്പൂതിരി( മലയാളം പ്രഫ എൻ എസ് എസ് കോളജ്), മരുമക്കൾ - ബിന്ദു സാജൻ (ഡോക്യുമെന്ററി സംവിധായക), ഡോ ജോയ് ഇളമൺ (കിലാ ഡയറക്ടർ), ശ്രീജ ദീപക് (യോഗ അധ്യാപിക )
STORY HIGHLIGHTS: lalithambika antharjanam's daughter rajam namboothiri passed away