ലക്ഷദ്വീപിൽ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി
20 Dec 2021 4:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിൽ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി. വെള്ളിയാഴ്ച അവധിയായിരുന്നു ഇതുവരെ അവധി നൽകിയിരുന്നത്. ഇത് മാറ്റി ഞായറാഴ്ചയാണ് ഇനി വാരാന്ത്യ അവധി. രണ്ടാം ശനിയും ഞായറാഴ്ചയുമായിരിക്കും ഇനി മുതൽ അവധി. സ്കൂൾ സമയക്രമത്തിലും മാറ്റമുണ്ട്. രാവിലെ ഒമ്പതിന് ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. 12.30 മുതൽ 1.30 വരെയാണ് സ്കൂളുകളിലെ ഉച്ച ഭക്ഷണസമയം.
അവധി ദിനം മാറ്റുന്നതോടെ ഇത് വിദ്യാർത്ഥികളെയും അധ്യാപകരെയും ബാധിക്കുമെന്ന ആരോപണമുണ്ട്. സാധാരണയായി വെള്ളിയാഴ്ചകളിൽ 11 മണിയോടെ വിശ്വാസികൾ പള്ളിയിലെത്താറാണ് പതിവ്. രണ്ട് മണി വരെയെങ്കിലും സമയം അനുവദിച്ച് അനുവദിച്ച് കിട്ടണമെന്ന് ആവശ്യമുയരുന്നുണ്ട്.
- TAGS:
- Lakshadweep
Next Story