കൊച്ചിയില്‍ വനിതാ ഡോക്ടര്‍ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
27 Feb 2022 10:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോയിപ്പുറം പുല്ലാട് കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഫ്ളാറ്റിന്റെ 14-ാം നിലയില്‍ നിന്നാണ് രേഷ്മ വീണത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറാണ് രേഷ്മ. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
- TAGS:
- KOCHI
- Suicide
- Doctor Suicide
Next Story