'വഴിയാധാരമാവില്ല'; കെവി തോമസിന് സിപിഐഎമ്മിന്റ 'ഉറപ്പ്'
7 April 2022 3:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലെ പങ്കാളിത്തം സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ നിലപാടില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ പുറത്തേക്കുള്ള വഴി തെളിയുമെന്നാണ് കെപിസിസിയുടെ മുന്നറിയിപ്പ്. എന്നാല്‍ കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്നാണ് സിപിഐഎം നല്കുന്ന വാഗ്ദാനം.
പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവരാണ് കെവി തോമസിന് സിപിഐഎം രാഷ്ട്രീയ അഭയം നല്‍കുമെന്ന നിലയില്‍ പ്രതികരണം നടത്തിയത്. സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്നാണ് എംഎ ബേബി നടത്തിയ പ്രതികരണം. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കെ വി തോമസിനെ സിപിഐഎം സംരക്ഷിക്കും എന്ന സൂചനകൂടിയാണ് എംഎ ബേബി നല്‍കുന്നത്. സിപിഐഎമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എംഎ ബേബി വ്യക്തമാക്കുന്നു.
എന്നാല്‍, കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചാണ് സിപിഐഎം മുന്നോട്ട് പോവുന്നത്. കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് വ്യക്തമാക്കുന്നു. നേതാക്കളെ സെമിനാറില്‍ നിന്നു വിലക്കിയ തീരുമാനം മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം പങ്കാളിത്തത്തിന്റെ പേരില്‍ കെവി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാലും വഴിയാധാരമാവില്ലെന്നും വ്യക്തമാക്കുന്നു. കാലിക പ്രസക്തിയുള്ളതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നും എംവി ജയരാജന് ചുണ്ടിക്കാട്ടുന്നു.
വിവാദത്തോടെ സിപിഐഎം സെമിനാര്‍ വലിയ വിജയമായെന്നും എംവി ജയരാജന് അവകാശപ്പെട്ടു. കെപിസിസി അധ്യക്ഷനെ പേരെടുത്ത് പറഞ്ഞായിരുന്നു എംവി ജയരാജന്റെ പ്രതികരണം. നേതാക്കളെ സെമിനാറില്‍ നിന്നു വിലക്കിയ സുധാകരന്റെ തീരുമാനം മണ്ടത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് മനസുള്ളവരാണ് കെവി തോമസിനെ വിലക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന നിലയിലാണ് കോണ്‍ഗ്രസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തത വരുത്തി കെവി തോമസ് രാവിലെ 11ന് മാധ്യമങ്ങളെ കാണും. കൊച്ചിയിലെ വസതിയില്‍ ആണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. പോയാല്‍ ആ വഴി പാര്‍ട്ടിക്ക് പുറത്തേക്കെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മുന്നറിയിപ്പ് ഉള്‍പ്പെടെ നിലനില്‍ക്കെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുക.
Content Highlight: kv Thonmas CPIM 23rd party congress seminar participation update