Top

'പെട്ടെന്ന് വീഴുന്നയാളല്ല ഞാന്‍'; ഉമാ തോമസിനോട് കെ വി തോമസ്

4 May 2022 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്ടെന്ന് വീഴുന്നയാളല്ല ഞാന്‍; ഉമാ തോമസിനോട് കെ വി തോമസ്
X

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കൂടിയാലോചനകളില്ലാതെയാണ് നടന്നതെന്ന് കെ വി തോമസ്. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് സെക്രട്ടറിമാരോടു പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തി ബന്ധങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴചപാടുണ്ട്. പെട്ടന്ന് വീഴുന്നയാളല്ല താന്‍, 2018ല്‍ സീറ്റ് നിഷേധിക്കുമെന്ന് അറിഞ്ഞപ്പോള്‍ സ്വമേധയാ മാറി നിന്ന ആളാണ് താന്‍ എന്നും അവഗണിക്കപ്പെട്ടപ്പോഴും പാര്‍ട്ടിയോടെപ്പം ഉറച്ചു നിന്നെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ തോമസ് തന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞുപ്പില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമായ ഘട്ടത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികളില്‍ വിട്ട് വീഴ്ച ചെയ്യാനാകില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തോമസ് മാഷിന് കഴിയില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

ഡൊമനിക്ക് പ്രസന്റേഷനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നോട് അഭിപ്രായം ആരാഞ്ഞില്ലെന്ന് ഡൊമനിക്ക് പ്രസന്റേഷൻ തുറന്നടിച്ചത്. ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ഡൊമനിക്ക് പ്രസന്റേഷന്‍ പറഞ്ഞു. സഹതാപതരംഗം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കരയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകുമെന്നും ഡൊമനിക്ക് കൂട്ടിചേര്‍ത്തു.

STORY HIGHLIGHTS: KV Thomas said that the discussion on deciding the Congress candidate took place without any consultation

Next Story