'താന്‍ എല്‍ഡിഎഫിനോടൊപ്പമാണെന്നത് മാധ്യമ കഥകള്‍'; തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്ന് കെവി തോമസ്
5 May 2022 6:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎസ് അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തുകള്‍ വന്നതിന് കാരണം മാധ്യമങ്ങളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ പേര് കൊടുത്തു. പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ്. സ്വാഭാവികമായും ഇതിന്റെ ആവേശത്തിലാണ് ചുവരെഴുത്തുകള്‍ വന്നതെന്നും കെവി തോമസ് പറഞ്ഞു.
വികസനത്തെ കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. അത് തുറന്നുപറയേണ്ട സമയമായി എന്ന് താന്‍ വിശ്വസിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെന്നും കെവി തോമസ് പറഞ്ഞു. അന്ധമായ എതിര്‍പ്പ് പാടില്ല. ഏത് പദ്ധതി വന്നാലും ചര്‍ച്ച ചെയ്യപ്പെടണം. പക്ഷെ ഇന്നത്തെ സ്ഥിതിയില്‍ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ ആര്‍ക്കും താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എന്ന് പറയുന്നത് ഒരു വികാരവും ജീവിതശൈലിയുമാണ്. വെറുമൊരു സംഘടന മാത്രമല്ല. കേരളത്തില്‍ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്ന പലരും ഉചിതമായവരല്ല. അതാണ് പ്രശ്നം.
കുടുംബ ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വ്യക്തിബന്ധം നിലനിര്‍ത്തും. ഉമയും പിടിയും തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകളാണെന്നും കെവി തോമസ് പറഞ്ഞു.
Story Highlights: kv thomas response about ldf relation