Top

കെവി തോമസ് എഐസിസിക്ക് മറുപടി നല്‍കി; നാളെ രേഖാമൂലം മറുപടി അയക്കും

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും കെവി തോമസ് അറിയിച്ചു.

17 April 2022 4:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെവി തോമസ് എഐസിസിക്ക് മറുപടി നല്‍കി; നാളെ രേഖാമൂലം മറുപടി അയക്കും
X

തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിൽ എഐസിസിക്ക് മറുപടി നല്‍കി കെവി തോമസ്. ഇമെയില്‍ മുഖേനെയാണ് മറുപടി നല്‍കിയത്. നാളെ രേഖാമൂലം മറുപടി അയക്കുമെന്നും കെവി തോമസ് പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും കെവി തോമസ് അറിയിച്ചു.

അച്ചടക്ക സമിതിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് കെവി തോമസ് മറുപടി നൽകിയത്. തോമസിനെതിരായ നടപടി എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. കെപിസിസി പ്രസിഡന്റിന്റെ ശുപാര്‍ശയിന്മേല്‍ അച്ചടക്ക സമിതി കെവി തോമസില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നായിരുന്നു അച്ചടക്ക സമതിയുടെ നിര്‍ദ്ദേശം. എന്നാല്‍, തനിക്ക് വിശദീകരണം നല്‍കാന്‍ ഏഴ് ദിവസം പോലും വേണ്ട, 48 മണിക്കൂര്‍ മാത്രം മതി എന്നായിരുന്നു കെവി തോമസിന്റെ പരസ്യപ്രതികരണം. എന്നാല്‍, ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമതിയിലേക്ക് കെവി തോമസിന് ക്ഷണമില്ലാത്തത് എന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ ഒപ്പമുണ്ടായിരുന്നിട്ടും കെവി തോമസിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചുചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. നാളെ രാവിലെ പത്തരയ്ക്ക് ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലേക്ക് എഐസിസി അംഗവും സംസ്ഥാന രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ കെവി തോമസിനെ ക്ഷണിച്ചിട്ടില്ല. 21 പേര്‍ക്കാണ് യോ​ഗത്തിലേക്ക് ക്ഷണമുളളത്.

STORY HIGHLIGHTS: KV Thomas responds to AICC

Next Story