'തരൂര്‍ കേരളത്തില്‍ സജീവമാകുന്നത് ഗുണം ചെയ്യുമോയെന്ന് കാലം തെളിയിക്കും'; കൂടിക്കാഴ്ച്ചക്ക് ശേഷം കെ വി തോമസ്
തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലമാണ് അതെല്ലാം തെളിയിക്കേണ്ടത് എന്നും കെ വി തോമസ് പറഞ്ഞു.
13 Dec 2022 2:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുമായി കൂടിക്കാഴ്ച്ച നടത്തി മുതിര്‍ന്ന നേതാവ് കെ വി തോമസ്. ഡല്‍ഹിയില്‍ തരൂരിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. തന്റെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റിന്റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് കെ വി തോമസ് എത്തിയത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചതെന്ന് കെ വി തോമസ് പറഞ്ഞു. അതേസമയം കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്ച്ചയായില്ലേയെന്ന ചോദ്യം കെ വി തോമസ് തള്ളിയില്ല. സ്വാഭാവികമായും ചര്ച്ചയാവുമല്ലോ എന്നായിരുന്നു മറുപടി.
തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലമാണ് അതെല്ലാം തെളിയിക്കേണ്ടത് എന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ അനുവാദത്തോടെയാണ് ശശി തരൂര്‍ മത്സരിച്ചത്. അതിനെ എതിര്‍ക്കാനാവില്ലെന്നും കെ വി തോമസ് പറഞ്ഞു.
ഡല്‍ഹിയില്‍ വരുമ്പോള്‍ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ കാണാറുണ്ട്. അതില്‍ രാഷ്ട്രീയമില്ലെന്നും കെ വി തോമസ് പ്രതികരിച്ചു. ഡല്‍ഹിയില്‍ എത്തിയ കാര്യം സോണിയയേയും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. സിപിഐഎമ്മില്‍ നിന്നും തനിക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന ആരോപണം ശരിയല്ലെന്നും കെ വി തോമസ് പറഞ്ഞു. പദവി മോഹിച്ചല്ല സിപിഐഎമ്മുമായി സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Story Highlights: KV Thomas meet shashi tharoor in delhi
- TAGS:
- KV Thomas
- Shashi Tharoor