Top

ഇനി എല്‍ഡിഎഫിനോടൊപ്പം തന്നെ; സാന്നിധ്യം കൊണ്ട് നിലപാട് വ്യക്തമാക്കി കെ വി തോമസ്

22 Jun 2022 5:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി എല്‍ഡിഎഫിനോടൊപ്പം തന്നെ; സാന്നിധ്യം കൊണ്ട് നിലപാട് വ്യക്തമാക്കി കെ വി തോമസ്
X

കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണത്തില്‍ സജീവമായിരുന്നെങ്കിലും താന്‍ കോണ്‍ഗ്രസുകാരനാണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു കെ വി തോമസ്. എന്നാല്‍ എല്‍ഡിഎഫ് യോഗങ്ങളില്‍ സജീവ സാന്നിധ്യം കൊണ്ട് ഇനി എല്‍ഡിഎഫിനൊപ്പമാണെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെ വി തോമസ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന ബഹുജനറാലിയിലും അദ്ദേഹം എത്തി.

എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ ആണ് ബഹുജനറാലി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ വിലപ്പോകില്ലെന്ന് ഓരോ എല്‍ഡിഎഫ് പ്രവര്‍ത്തകനും അദ്ദേഹത്തിന് പ്രതിരോധം തീര്‍ക്കുമെന്നും റാലി ആഹ്വാനം ചെയ്തു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫും റാലിയില്‍ പങ്കെടുത്തു.

സ്വര്‍ണക്കടത്ത് കോസ് പ്രതി സ്വപ്‌ന സുരേഷ് ആര്‍എസ്എസിന്റെ കയ്യിലെ കളിപ്പാവയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റാലിയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിച്ചതായും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അത് തെളിയിക്കാനും കോടിയേരി വെല്ലുവിളിച്ചു.

നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്നും കോടിയേരി പറഞ്ഞു. സ്വര്‍ണം ഈന്തപ്പഴത്തില്‍ കടത്തിയെന്ന് ആദ്യം പറഞ്ഞു പിന്നീട് അത് ഖുറാനില്‍ കടത്തിയെന്നായി, ഇപ്പോള്‍ ബിരിയാണി ചെമ്പില്‍ കടത്തിയെന്ന് പറയുന്നെന്നും കോടിയേരി പരിഹസിച്ചു.

STORY HIGHLIGHT: Former Union Minister and Congress leader KV Thomas attended a meeting of the LDF and stated that he would now work with the LDF.

Next Story