Top

'തന്നെ പുറത്താക്കുകയാണ് സുധാകരന്റെ ലക്ഷ്യം'; പാർട്ടിയെ ബലഹീനമാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെവി തോമസ്

'സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് പണിയുമെടുത്തിട്ടുണ്ട്'.

18 April 2022 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തന്നെ പുറത്താക്കുകയാണ് സുധാകരന്റെ ലക്ഷ്യം; പാർട്ടിയെ ബലഹീനമാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെവി തോമസ്
X

തിരുവനന്തപുരം: തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങളാണ് കെ സുധാകരൻ നടത്തുന്നതെന്ന ആരോപണവുമായി കെവി തോമസ്. സിപിഐഎം പാർട്ടി കോൺ​ഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന് എഐസിസിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഉചിതമായ തീരുമാനം എഐസിസി നേതൃത്വം എടുക്കും. കോൺ​ഗ്രസിനെ ബലഹീനമാക്കാനുളള ശ്രമങ്ങളാണ് സുധാകരന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തി.

2018 മുതൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഖദർ അണിഞ്ഞാൽ മാത്രം കോൺ​ഗ്രസാകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് പണിയുമെടുത്തിട്ടുണ്ട്. തന്റെ സാമ്പത്തിക സ്രോതസ്സുകൾ മാത്രം അന്വേഷിച്ചാൽ പോര സുധാകരന്റേതും അന്വേഷിക്കണമെന്നും കെവി തോമസ് ആവശ്യപ്പെട്ടു.

2024ൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റക്ക് കഴിയില്ല അതിന് സിപിഐഎം ഉൾപ്പെടുന്ന ഇതര പ്രതിപക്ഷ പാർട്ടികളേയും ഒരുമിച്ച് നിർത്തണം. കെ വി തോമസ് പറഞ്ഞു. പ്രായമാണ് പ്രശ്നമെങ്കിൽ തന്നെക്കാള്‍ പ്രായമുള്ളവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമിരിക്കുന്നുണ്ടെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് തന്നെ ക്ഷണിക്കാത്തത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സെമിനാറിൽ പങ്കെടുത്തതിന് ഇന്ന് എഐസിസിക്ക് രേഖാമൂലം വിശദീകരണം നൽകുമെന്നും കെവി തോമസ് അറിയിച്ചു. ഇത് സംബന്ധിച്ച് തനിക്ക് കിട്ടിയത് ഷോ കോസ് നോട്ടീസ് മാത്രമാണെന്നും കെവി തോമസ് പറഞ്ഞു.

തനിക്കെതിരെയുളള സൈബർ അറ്റാക്കിനെ കുറിച്ച് കോൺ​ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇന്നലെയാണ് കെവി തോമസ് എഐസിസിക്ക് ഇമെയിൽ മുഖേനെ വിശദീകരണം നൽകിയത്. അച്ചടക്ക സമിതിയയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് കെവി തോമസ് മറുപടി നൽകിയത്. തോമസിനെതിരായ നടപടി എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. കെപിസിസി പ്രസിഡന്റിന്റെ ശുപാര്‍ശയിന്മേല്‍ അച്ചടക്ക സമിതി കെവി തോമസില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

STORY HIGHLIGHTS: KV Thomas said that K Sudhakaran were attempts to weaken the party and oust me from the party

Next Story