'ഉമ്മന്‍ചാണ്ടിയിട്ട കല്ല് പട്ടി മൂത്രമൊഴിക്കാതെ സംരക്ഷിച്ചു'; പിണറായി സര്‍ക്കാറിന്റെ വികസന നയത്തെ പ്രശംസിച്ച് കെ വി തോമസ്
'എല്‍ഡിഎഫില്‍ ചേരില്ല. എന്നെ പുറത്താക്കിയെന്ന സുധാകരന്റെ പ്രസ്താവന നുണയാണ്'
13 May 2022 3:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര: കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. തന്നെ പുറത്താക്കാനുള്ള കെപിസിസി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ എല്‍ഡിഎഫില്‍ ചേരില്ല. എന്നെ പുറത്താക്കിയെന്ന സുധാകരന്റെ പ്രസ്താവന നുണയാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നു കൊണ്ട് മാറ്റാമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന നയങ്ങളെ പ്രശംസിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തി. പാലാരിവട്ടം പാലം ഉമ്മന്‍ചാണ്ടിയുടെ കാലഘട്ടത്തില്‍ തുടങ്ങിയത്, സ്ട്രക്ച്ചറോട് കൂടി തകര്‍ന്നു.അത് ഗതാഗത യോഗ്യമാക്കിയത് പിണറായി അല്ലേ. വൈറ്റില കല്ലിട്ടപ്പോള്‍ ഞാനും ഉമ്മന്‍ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്നു. കല്ലിട്ടതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ. പട്ടി മൂത്രമൊഴിക്കാതെ ആ കല്ല് കാത്ത് സൂക്ഷിച്ചത്, ആ മേല്‍പ്പാലം വന്നത് പിണറായിയുടെ കാലത്താണ്.
കെ വി തോമസിന്റെ വാക്കുകള്‍:
ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ വഴിയില്‍ പോകുന്നവരെ വിളിക്കുന്നതാണോ മാനദണ്ഡം. സംഘടനയെ ഹൈജാക്ക് ചെയ്യുന്നവര്‍ ആളുകള്‍ പ്രസ്ഥാനത്തിലുണ്ട്. ഇത് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ എല്‍ഡിഫിലേക്ക് പോകുന്നില്ലല്ലോ. നേരത്തെ നാലണ മെമ്പര്‍ഷിപ്പാണ്. ഇപ്പോള്‍ അഞ്ചു രൂപ മെമ്പര്‍ഷിപ്പാണ്. ആ മെമ്പര്‍ഷിപ്പില്‍ നിന്നുംകൊണ്ട് മാറ്റാം. അതിന്റെ സംസ്കാരത്തില്‍ നിന്നോ, വികാരത്തില്‍ നിന്നോ , കാഴ്ചപ്പാടില്‍ നിന്നോ, ചിന്താഗതിയില്‍ നിന്നോ എങ്ങനെ എന്നെ പുറത്താക്കാന്‍ കഴിയും.
എന്റെ ചിന്താഗതി വ്യത്യസ്തമാണ്. ഞാന്‍ തൃക്കാക്കരയില്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്. പാര്‍ട്ടിയുടെ ഊര്‍ജ്ജം നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് എന്നത് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കുറേ ആളുകള്‍ക്ക് ഞങ്ങളാണ് കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞു നടക്കുന്നു. ഇങ്ങനെയാണോ ചിന്തന്‍ ശിബിരില്‍ ആളുകളെ വിളിച്ചിരുന്നത്. പാര്‍ട്ടി എത്ര ചിന്തന്‍ ശിബിര്‍ നടത്തിയിരിക്കുന്നു.
കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിലുള്ള എത്രയോ നേതാക്കന്മാരാണ് ഇപ്പോള്‍ പുറത്ത് നില്‍ക്കുന്നത്. ഓരോരുത്തരായി പോയി ശുഷ്കമായി. എത്ര പ്രഗത്ഭരായ നേതാക്കന്മാര് പാര്‍ട്ടിയെ നയിച്ചു. ആസ്ഥാനത്ത് ആരൊക്കെയാണ് ഇരിക്കുന്നത് ഇപ്പോള്‍. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ തീരുമാനിച്ചിട്ടില്ല. ഞാന്‍ ഒരു പാര്‍ട്ടിയിലേക്കും പോകില്ല. എനിക്ക് സ്വതന്ത്രമായി നില്‍ക്കണം. പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയും. ജനപക്ഷത്തു നിന്നും സംസാരിക്കും. ഒരോ കാലഘട്ടത്തില്‍ പോയ ആളുകളാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം. കോണ്‍ഗ്രസ് ഒരു അസ്ഥിക്കൂടമായി മാറി.
പാലാരിവട്ടം പാലം ഉമ്മന്‍ചാണ്ടിയുടെ കാലഘട്ടത്തില്‍ തുടങ്ങിയത്, സ്ട്രക്ച്ചറോട് കൂടി തകര്‍ന്നു.അത് ഗതാഗത യോഗ്യമാക്കിയത് പിണറായി അല്ലേ. വൈറ്റില കല്ലിട്ടപ്പോള്‍ ഞാനും ഉമ്മന്‍ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്നു. കല്ലിട്ടതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ. പട്ടി മൂത്രമൊഴിക്കാതെ ആ കല്ല് കാത്ത് സൂക്ഷിച്ചത്, ആ മേല്‍പ്പാലം വന്നത് പിണറായിയുടെ കാലത്താണ്.
STORY HIGHLIGHTS: KV Thomas about his expel from Congress and praises Pinarayi Vijayan government's developmental policies