Top

കുഴല്‍മന്ദം വാഹനാപകടം; 'കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ച', ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഔസേപ്പ് ജോലിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യ ജീവന്‍ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് നടപടി

11 Jan 2023 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഴല്‍മന്ദം വാഹനാപകടം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ച, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
X

പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി എല്‍ ഔസേപ്പിനെയാണ് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ജോലിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യ ജീവന്‍ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് നടപടി. ഡ്രൈവര്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നുവെങ്കില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്നാണ് കെഎസ്ആര്‍ടിസി അന്വേഷണത്തില്‍ കണ്ടെത്തിയത്.

2022 ഫെബ്രുവരി ഏഴിനായിരുന്നു കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ചത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്നു ബസ്. റോഡിന്റെ ഇടത് വശത്തുകൂടി പോകാന്‍ സ്ഥലം ഉണ്ടായിട്ടും ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിക്കുകയായിരുന്നു. ഔസേപ്പ് മനപൂര്‍വ്വം അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതില്‍ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തിവരുകയായിരുന്നു.

അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമാണ്. ഔസേപ്പ് ഇതിന് മുമ്പും അപകടമുണ്ടാകുന്ന വിധം വാഹനം ഓടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൊതു നന്മയും കെഎസ്ആര്‍ടിസിയുടെ താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

STORY HIGHLIGHTS: Kuzhalmandam Accident; KSRTC bus driver dismissed

Next Story