Top

സുരക്ഷാവീഴ്ചകള്‍ പരമ്പരയാകുന്നു; കുതിരവട്ടത്ത് 400 പേരുടെ സുരക്ഷയ്ക്ക് എട്ട് ജീവനക്കാര്‍ മാത്രം

റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് ആര് സുരക്ഷ ഒരുക്കും എന്നതിലും തര്‍ക്കം തുടരുകയാണ്

17 Aug 2022 4:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരക്ഷാവീഴ്ചകള്‍ പരമ്പരയാകുന്നു; കുതിരവട്ടത്ത് 400 പേരുടെ സുരക്ഷയ്ക്ക് എട്ട് ജീവനക്കാര്‍ മാത്രം
X

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാവീഴ്ചകള്‍ പരമ്പരയാകുന്നു. സുരക്ഷാജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പിലായില്ല. അഞ്ച് മാസം മുമ്പാണ് മുഖ്യമന്ത്രി മാനസീകാരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

നിലവില്‍ 400 അന്തേവാസികളുടെ സുരക്ഷയ്ക്കായി ആകെ എട്ട് ജീവനക്കാര്‍ മാത്രമാണുളളത്. റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് ആര് സുരക്ഷ ഒരുക്കും എന്നതിലും തര്‍ക്കം തുടരുകയാണ്. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനായിരുന്നു അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുത്തത്.

24 സുരക്ഷാ ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നായിരുന്നു യോഗത്തിലെടുത്ത പ്രധാന തീരുമാനം. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയമിച്ച താല്‍ക്കാലിക ജീവനക്കാരുള്‍പ്പടെ എട്ട് പേര്‍ മാത്രമാണുളളത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, അക്രമ സ്വഭാവമുളളവരെ പരിചരിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുളള ആളുകള്‍ അങ്ങനെ തീരുമാനങ്ങെളല്ലാം കടലാസിലൊതുങ്ങുകയാണ്.

തടവുകാര്‍ക്കായി എട്ട് പോലീസുകാരുണ്ടെങ്കിലും ഇവരുടെ ഗാര്‍ഡ് റൂം സമീപത്തല്ല. പ്രതികളായതുകൊണ്ടുതന്നെ ഇവരുടെ സുരക്ഷ പൊലീസിന്റെ ചുമതലയാണെന്നാണ് മാനസീകാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ പറയുന്നത്. എന്നാല്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാല്‍ സുരക്ഷ ഒരുക്കേണ്ടത് ആശുപത്രി അധികൃതരാണെന്ന് പൊലീസും പറയുന്നു.

STORY HIGHLIGHTS: kuthiravattam mental health center wants more security

Next Story