Top

കടുവ നാട്ടില്‍ തന്നെ; വനം വകുപ്പിന്റെ കൂടുതല്‍ സംഘം വയനാട്ടിലേക്ക്

17 Dec 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടുവ നാട്ടില്‍ തന്നെ; വനം വകുപ്പിന്റെ കൂടുതല്‍ സംഘം വയനാട്ടിലേക്ക്
X

വയനാട്ടില്‍ ഭീതി പടര്‍ത്തി കാടിറങ്ങിയ കുറുക്കന്‍മൂലയിലെ കടുവ നാട്ടില്‍ തന്നെ. വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കടുവയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സ്ഥിരീകരിച്ചു.

കുറുക്കന്‍മൂലയില്‍ ഭീതി പടര്‍ത്തിയ കടുവ ഇന്നലെയാണ് കാട്ടില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ളതും കറുക്കന്‍ മൂലയുടെ സമീപ പ്രദേശമായ ജനവാസ കേന്ദ്രമായ പയ്യംമ്പള്ളിയില്‍ എത്തിയത്. കടുവ ഇറങ്ങിയത്. പയ്യമ്പള്ളി വടക്കുംപാടം ജോണ്‍സണ്‍ മാഷിന്റെ പശുവിനെയും മറ്റൊരു ആടിനെയും കടുവ ഇന്നലെ രാത്രി ആക്രമിച്ച് കൊല്ലുകയും ചെയ്തു. ഇതോടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 17 ആയി.

ബുധാനഴ്ച പുലര്‍ച്ചെ കുറുക്കന്‍മൂലയില്‍ ഒരു ആടിനെ കടുവ വകവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സമീപ പ്രദേശത്തേക്ക് കടുവ മാറി സാന്നിധ്യം അറിയിച്ചതും പശുവിനെ കൊല്ലുന്ന നിലയുണ്ടായതും. ജനവാസ മേഖലയിലാണ് ഇന്ന് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും കൂട്ടില്‍ കയറാതെ അലഞ്ഞ് നടക്കുകയാണ് കടുവ.

അതിനിടെ, കടുവയെ പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കടുവാ ഭീഷണിയുളള കുറുക്കന്‍മൂലയിലെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച പുതിയേടത്ത് നാട്ടുകാര്‍ ചേര്‍ന്ന യോഗത്തില്‍ കടുവയെ പിടികൂടാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. അതിനിടെയാണ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. കടുവയെ പിടികൂടാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കടുവയെ പിടികൂടുന്ന നടപടികള്‍ കാര്യക്ഷമമാക്കാന്‍ വനം വകുപ്പിന്റെ കൂടുതല്‍ സംഘം വയനാട്ടില്‍ എത്തും. ആറ് വിദഗ്ദ സംഘമാണ് വയനാട്ടിലേക്ക് എത്തുന്നത്. കടുവയെ പിടി കൂടാൻ പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുന്നു. ഇന്ന് രാവിലെ 9 മണി മുതൽ വ്യാപക തെരച്ചിലുകൾ ആരംഭിക്കും. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരും സംഘത്തിലുണ്ടാകും. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ നിയോഗിക്കും.

Next Story