Top

കുന്നംകുളം ബലാത്സംഗം: യുവതി നേരിട്ടത് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം

ഭര്‍ത്താവും ബന്ധുവായ സുഹൃത്തും കൂടിയാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്

23 July 2022 1:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുന്നംകുളം ബലാത്സംഗം: യുവതി നേരിട്ടത് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം
X

തൃശൂര്‍: മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കുന്നംകുളം പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഭര്‍ത്താവും ബന്ധുവായ സുഹൃത്തും കൂടിയാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ അടക്കമുള്ള ഉപകരണങ്ങള്‍ കയറ്റിയതായാണ് വിവരം.

കുന്നംകുളം പഴുന്നാന, ചെമ്മന്‍തിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി കമ്പൂട്ട‍ർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇവ പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ മറ്റുള്ള ആളുകളിലേക്ക് പങ്ക് വെച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

നിലവില്‍ പ്രതികള്‍ക്കെതിരെ ബലാത്സംഘത്തിനും ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മറ്റു വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരോട് യുവതി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Story highlights: Kunnamkulam rape: The young woman faced torture that shocked her conscience

Next Story