Top

'ടി പി ചന്ദ്രശേഖരനെ സിപിഐഎം കൊന്നു, പിണറായി കള്ളം പറയുന്ന മുഖ്യമന്ത്രി'; പൊലീസ് ബലമായി പിടിച്ചു നീക്കുമ്പോള്‍ കുഞ്ഞില പറഞ്ഞത്

'പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്. ഞാനാണ് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യ'

16 July 2022 2:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി പി ചന്ദ്രശേഖരനെ സിപിഐഎം കൊന്നു, പിണറായി കള്ളം പറയുന്ന മുഖ്യമന്ത്രി; പൊലീസ് ബലമായി പിടിച്ചു നീക്കുമ്പോള്‍ കുഞ്ഞില പറഞ്ഞത്
X

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയ്ക്കിടെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലമണിയെ പൊലീസ് ബലമായി പിടിച്ചു നീക്കവെ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. ടി പി ചന്ദ്രശേഖരനെ സിപിഐഎം കൊലപ്പെടുത്തിയെന്നും കെ കെ രമയെ അധിക്ഷേപിച്ചത് പിണറായി വിജയനാണെന്നും കുഞ്ഞില ആരോപിച്ചു.

പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്. ഞാനാണ് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യ. പൊലീസ് ബലമായി, വേദനിപ്പിച്ചാണ് കൊണ്ടു പോകുന്നത്. പൊലീസിന്റെ അതിക്രമമാണെന്നും പറഞ്ഞ കുഞ്ഞില കെ കെ രമയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

കോഴിക്കോട് വനിതാ ചലച്ചിത്രമ മേളക്കിടെ വേദിയിലായിരുന്നു കുഞ്ഞില മാസിലാമണി പ്രതിഷേധിച്ചത്. സംവിധായിക കെ കെ രമയ്ക്ക് പിന്തുണ അര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കസ്റ്റഡയില്‍ എടുക്കവെ കുഞ്ഞില മാസിലാമണി പറഞ്ഞത്:

എനിക്ക് ഇത്രയേ ശക്തിയുള്ളൂ. എന്റെ ഫോണ്‍ എന്റെ കയ്യിലുണ്ട്, റെക്കോര്‍ഡിംഗ് ആണോ എന്ന് അറിയില്ല. ക്യാമറാമാന്‍ റെക്കോര്‍ഡിംഗ് ചെയ്യുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു.

പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്യുകയാണ്. കെ കെ രമയെ എം എം മണി അധിക്ഷേപിച്ചു. അത് പിണറായി വിജയനാണ് അധിക്ഷേപിച്ചത്. ടി പി ചന്ദ്രശേഖരനെ സിപിഐഎം കൊന്നു. പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്. ഞാനാണ് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യ.

എന്റെ ഫോണ്‍ പിടിച്ചുവാങ്ങുന്നു. കേരളാ പൊലീസ്, പിണറായി വിജയന്‍ എന്റെ ഫോണ്‍ പിടിച്ചുവാങ്ങുന്നു. ബലമുപയോഗിച്ച് വേദനിപ്പിച്ച് എന്റെ ഫോണ്‍ പിടിച്ചുവാങ്ങുന്നു.

എന്റെ ഒരു തേങ്ങയും നിങ്ങള്‍ നോക്കണ്ട. ബലം പ്രയോഗിച്ച് എന്നെ നിങ്ങള്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്. എന്നിട്ട് തലനോക്കാനും മേറ്റേത് നോക്കാനുമോ, ഇതെന്താ തമാശയോ.

ടി പി ചന്ദ്രശേഖരനെ സിപിഐഎം കൊന്നു, കെ കെ രമ സിന്ദാബാദ്.

STORY HIGHLIGHTS: Kunjila Mascillamani grave criticism against CPIM and Pinarayi Vijayan while taking into custody

Next Story