Top

'കുഞ്ഞിലാ മാസിലാമണി എന്താ ബ്രാന്‍ഡ് ആണോ?'യെന്ന് പൊലീസ് ചോദിച്ചു; സാബുമോനെതിരെ കേസെടുക്കാത്തത് എന്തെന്ന് സംവിധായിക

'സാബുമോൻ, ജോബി കൈപ്പാങ്ങൽ എന്നിവർക്ക് നേരെ കേസ് എടുക്കാൻ എന്തേ കേരള പൊലീസ് ശുഷ്കാന്തി കാണിച്ചില്ല?'

23 July 2022 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞിലാ മാസിലാമണി എന്താ ബ്രാന്‍ഡ് ആണോ?യെന്ന് പൊലീസ് ചോദിച്ചു; സാബുമോനെതിരെ കേസെടുക്കാത്തത് എന്തെന്ന് സംവിധായിക
X

സിനിമ-സീരിയൽ താരം സാബുമോനും ജോബി കൈപ്പാങ്ങലിനും എതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് സംവിധായിക കുഞ്ഞിലെ മാസിലാമണി. 2021 ജൂലൈ 23നാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഇവർ ലൈംഗിക അധിക്ഷേപവും ഭീഷണിയും നടത്തിയെന്ന പരാതി താൻ നൽകിയത്. എന്നാൽ നാൾ ഇതുവരെ നടപടി സ്വീകരിച്ചില്ല എന്നും കുഞ്ഞില പറയുന്നു. പരാതി നൽകാൻ പോയ തന്നോട് പൊലീസ് മോശമായി പെരുമാറി. 'കുഞ്ഞില മാസിലാമണി എന്താ ഒരു ബ്രാൻഡ് വല്ലതും ആണോ' എന്നും പൊലീസ് ചോദിച്ചു എന്ന് സംവിധായിക ഫേസ്ബുക്കിൽ കുറിക്കുന്നു.

ജോബി കൈപ്പാങ്ങൾ ഇതിന് മുൻപും പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് നേരിട്ടതാണ്. 2020 ഓഗസ്റ്റ് 22 ന് യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ട്രാവല്‍ ഏജന്‍സിയില്‍ ജോലി നല്‍കിയ ശേഷം ഇറ്റലിയിലേക്ക് കൊണ്ടുപോയി യുവതിയെ പീഢിപ്പിച്ചെന്നായിരുന്നു പരാതി.

കുഞ്ഞില മാസിലാമണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്

'ജോബി കൈപ്പാങ്ങൽ, സാബു മോൻ, എന്നിവർക്ക് എതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ലൈംഗിക ചുവയുള്ള തെറി വിളിക്കുക, എൻ്റെ പേരിൽ മെസ്സേജ് അയയ്ക്കുക, ശാരീരികമായി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് പരാതി. പോലീസിൻ്റെ ഭാഗത്ത് നിന്ന് വളരെ മോശം ആയ പെരുമാറ്റം ആയിരുന്നു. പത്ത് വർഷം മുമ്പ് പരാതി പറയാൻ പോയപ്പോൾ എങ്ങനെ ആയിരുന്നോ അതിലും മോശം. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പരാതിയുടെ റെസീറ്റ് താഴെ. ഇതിൽ എഫ്ഐആർ ഇടാൻ സമ്മർദ്ദം ചെലുത്താൻ മീഡിയ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് ഞാൻ എന്ന വ്യക്തിയുടെ മാത്രം പ്രശ്നമല്ല. ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദലിതർ എന്നിവരെ എല്ലാം സ്ഥിരമായി ആക്രമിക്കുന്ന ഒരു കൂട്ടം ആണുങ്ങൾക്ക് എതിരെ ഉള്ള സമരം തന്നെയാണ്.' കുഞ്ഞില പരാതിയെക്കുറിച്ച് പറഞ്ഞു.

ഈ പരാതിയിന്മേൽ സാബുമോൻ (ബിഗ് ബോസിലെ എന്തോ കുന്തം) ജോബി കൈപ്പാങ്ങൽ (മലയോര കർഷക സമിതി നേതാവ്) എന്നിവർക്ക് നേരെ കേസ് എടുക്കാൻ എന്തേ കേരള പൊലീസ് ശുഷ്കാന്തി കാണിച്ചില്ല? അതും ലൈംഗിക അധിക്ഷേപം. ദേഹോപദ്രവം ഏൽപ്പിക്കാൻ ഉള്ള ഭീഷണി തുടങ്ങിയ കുറ്റങ്ങൾക്ക്?

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഈ പരാതി കൊടുക്കാൻ പോയ എന്നോട് പൊലീസ് ചോദിച്ച രണ്ട് ചോദ്യങ്ങൾ മാത്രം പറയാം.

1) എന്താണ് ക്ലബ്ഹൗസ്?

2) കുഞ്ഞില മാസ്സിലാമണി എന്താ ഒരു ബ്രാൻഡ് വല്ലതും ആണോ?

story highlights: kunila mascilamani says that police is not taking action on her complaint against sabumon

Next Story