Top

'ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കിയാല്‍ ആചാരം തകര്‍ന്നു തരിപ്പണമാകും'; സര്‍ക്കാര്‍ നീക്കം തടയുമെന്ന് കുമ്മനം രാജശേഖരന്‍

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

6 Nov 2021 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കിയാല്‍ ആചാരം തകര്‍ന്നു തരിപ്പണമാകും; സര്‍ക്കാര്‍ നീക്കം തടയുമെന്ന് കുമ്മനം രാജശേഖരന്‍
X

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പുണ്യഭൂമിയായ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നടക്കുന്നുണ്ടെന്നും കുമ്മനം ആരോപിച്ചു.

'ഇങ്ങനെ പോയാല്‍ ശബരിമല ഒരു ടൂറിസ്റ്റ് കേന്ദ്രമാവും. എവിടെ പോയെന്ന് ചോദിക്കുമ്പോള്‍ ശബരിമല സന്ദര്‍ശിക്കാന്‍ പോയതാണെന്ന് അടുത്ത തലമുറ പറയുമോയെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. അവിടം ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനെ കുറിച്ചാണ് ചിന്തിച്ച് കൊണ്ടിരിക്കുന്നത്. അതിലൂടെ തകര്‍ന്നു തരിപ്പണമാകുന്നത് നമ്മുടെ ആചാരങ്ങളാണ്.' കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അയ്യപ്പ സന്നിധിയിലെത്തുന്ന തീര്‍ത്ഥാടകരോട് നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും ഭക്തരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സൗകര്യങ്ങളൊരുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ശബരിമല അയ്യപ്പ സേവാ സമാജം സംഘടിപ്പിച്ച സംസ്ഥാനതല അയ്യപ്പ മഹാസംഗമം തൃശ്ശൂരില്‍ ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.

Next Story