Top

'മുഖ്യമന്ത്രി നാവരിയരുത്'; സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് കുമ്മനം

മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാനുളള വ്യ​ഗ്രതയാണെന്നും കുമ്മനം വിമർശിച്ചു.

17 Jun 2022 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി നാവരിയരുത്; സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് കുമ്മനം
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിക്കുന്നവരുടെ നാവ് അരിയാനും നിഷ്ക്രിയമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയുടെ നടപടികൾ ഭീരുത്വമാണ്. ആരോപണങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ​ഗൗരവപരമായ ആരോപണമാണ് പുറത്ത് വിട്ടിരിക്കുന്നത്. സ്വർണ്ണക്കടത്തിന്റെ പിന്നാമ്പുറങ്ങൾ പുറത്ത് വരാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ കേസ് എടുക്കാൻ പൊലീസ് എന്തുകൊണ്ട് ശ്രമിക്കുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്റെ നിശബ്ദത കുറ്റം ഏറ്റെടുക്കൽ തന്നെയാകാം എന്നും കുമ്മനം പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ പൊതു ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ നടക്കുന്നത്. ആരോപണമുന്നയിക്കുന്നവരുടെ നാവ് അരിയാൻ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ശ്രമിക്കരുത്. കേരളത്തിൽ അരാജകത്വമാണ് നടമാടുന്നത്. അക്രമങ്ങളിലൂടെ നാശനഷ്ടങ്ങൾ വരുത്തുമ്പോൾ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല എന്നും കുമ്മനം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാനുളള വ്യ​ഗ്രതയാണെന്നും കുമ്മനം വിമർശിച്ചു.

രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇഡി വിളിക്കുന്നത് വ്യവസ്ഥതിയുടെ അടിസ്ഥാനത്തിലാണ്. ഇഡിക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലേ. ഇതിന്റെ പേരിൽ നാടുനീളെ അക്രമം അഴിച്ചു വിടുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു. അ​ഗ്നിപഥ് പദ്ധതിയിലൂടെ സായുധ സേനയെ ശക്തിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന് എന്തിന് തടയിടുന്നു, സായുധസേനയെ വിമർശിക്കുന്നത് കോൺഗ്രസ്, സിപിഐഎം, ജിഹാദി കൂട്ടുകെട്ട് ആണെന്നും കുമ്മനം ആരോപിച്ചു.

STORY HIGHLIGHTS: Kummanam Rajasekharan Said the Allegations of the Swapna Suresh were Serious

Next Story