Top

കാട്ടാനക്കൂട്ടത്തെ ഓടിച്ച് കാട് കയറ്റി കുങ്കിയാനകള്‍; വൊളന്റിയര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം

ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടർന്നാണ് കുങ്കിയാനകളെ എത്തിച്ചത്

11 Sep 2022 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടാനക്കൂട്ടത്തെ ഓടിച്ച് കാട് കയറ്റി കുങ്കിയാനകള്‍; വൊളന്റിയര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം
X

തൃശൂർ: തൃശൂർ പാലപ്പിള്ളി എലിക്കോട് കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താൻ തുടങ്ങി. കുങ്കിയാനകള്‍ രണ്ട് കിലോമീറ്ററോളം ഓടിച്ചാണ് ഒരുകൂട്ടം കാട്ടാനകളെ വനത്തിലേക്ക് കയറ്റിയത്. കാഞ്ഞിരമുക്ക് തോട്ടം മേഖലയിലൂടെയാണ് കാട്ടാനകളെ കാട്ടിലേക്ക് ഓടിച്ച് കയറ്റിയത്. ദൗത്യം തുടരാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

വെള്ളിക്കുളങ്ങര, പാലപ്പിള്ളി റേഞ്ചുകൾക്ക് കീഴിലുള്ള തോട്ടം മേഖലയിൽ ആണ് കാട്ടാനക്കൂട്ടങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടർന്നാണ് കുങ്കിയാനകളെ എത്തിച്ചത്. കഴിഞ്ഞ ആഴ്ചയാണ് വയനാട് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളായ വിക്രമിനേയും ഭരതിനേയും ഇവിടെയെത്തിച്ചത്. ഇതിനിടെ കുങ്കിയാന സംഘത്തിലെ ആർആർറ്റി വൊളന്റിയറായ ഹുസൈനെ കാട്ടാന ആക്രമിച്ചിരുന്നു.

Next Story