പൊലീസ് സ്റ്റേഷനുകളിലേക്ക് കുടുബശ്രീ പ്രവർത്തകരെത്തുന്നു; സ്ത്രീ കർമ്മ സേനയ്ക്ക് ശുപാർശ
20 Jan 2022 8:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പൊലീസിന്റെ ഭാഗമാവാൻ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കർമ്മസേനയെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രത്യേക സംഘം കേരള പൊലീസിൽ രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനവും യൂണിഫോമും നൽകും. ഡിജിപി അനിൽകാന്ത് പദ്ധതിയുടെ വിശദ രേഖ തയ്യാറാക്കും.
അതേസമയം കേരള പൊലീസിലെ സേനാംഗങ്ങളായല്ല കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. സ്റ്റുഡന്റ് പൊലീസിലെ പ്രത്യേക വിഭാഗമായിട്ടായിരിക്കും ഇവർ പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീക്കാർ പൊലീസ് സ്റ്റേഷനിലുണ്ടാവണം.
ഡിജിപിയുടെയും നിയമസമിതിയുടെയും ശുപാർശ പ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പൊലീസ് രൂപീകരിച്ചത്. സമൂഹത്തിന്റെ എല്ലാ തലത്തിലും പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.
- TAGS:
- Kudumbasree
- Anilkanth