കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാർക്ക് ശമ്പള വർദ്ധനവ്
പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് 12,000 രൂപയാണ് പുതുക്കിയ വേതനം
16 Nov 2021 12:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു. നിലവില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം 10,000 രൂപയാണ്.
വേതന വ്യവസ്ഥ പുതുക്കുമ്പോള്‍ പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് 12,000 രൂപയും രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് 15,000 രൂപയും വേതന വര്‍ധനവ് വരുത്തുവാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
Next Story