'രാഹുല്‍ജിയെ ചോദ്യം ചെയ്ത ഇ ഡി തനി ചപ്പിളിയായ പിച്ചള'; പറയട കോണ്‍ഗ്രസേയെന്ന് കെ ടി ജലീല്‍
15 Jun 2022 2:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് രാജ്യ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ചൂണ്ടി യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍. ഇ ഡി അന്വേഷണത്തില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന് രണ്ട് നയമാണെന്ന് കെ ടി ജലീല്‍ പരിഹസിച്ചു. കോണ്‍ഗ്രസ് പ്രതിഷേധത്തേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായെന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് കെ ടി ജലീലിന്റെ പ്രതികരണം.
'ജലീലിനെ ചോദ്യം ചെയ്ത ഇ ഡി പത്തരമാറ്റ് തങ്കം. രാഹുല്‍ജിയെ ചോദ്യം ചെയ്ത ഇ ഡി തനി ചപ്പിളിയായ പിച്ചള. ഇതെന്തു നീതി ഇതെന്തു ന്യായം, പറയട കോണ്‍ഗ്രസേ. മൊഴിയട മൊഴിയട മുസ്ലീം ലീഗേ,' ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എഐസിസി ആസ്ഥാനത്ത് കടന്നുകയറി ഡല്‍ഹി പൊലീസ് കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എഐസിസി ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഐസിസി ഓഫീസിലേക്ക് പ്രവേശിച്ച പൊലീസിനെ പ്രവര്‍ത്തകര്‍ പുറത്തേക്ക് തളളി മാറ്റി. ഇതോടെ എഐസിസി ഓഫീസ് ഗേറ്റിനു മുമ്പില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് എഐസിസി ആസ്ഥാനം ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഒരു ലക്ഷം രൂപ കമ്മീഷന് നല്‍കിയതില്‍ തെളിവുണ്ടെന്ന് ഇഡി പറഞ്ഞു. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHTS: KT Jaleel scoffed that the Congress has two policies at the state and national level in the ED probe