Top

'ജലീലായാൽ നിയമം ബാധകമല്ലല്ലോ അല്ലേ? കോയാ നമുക്കിതൊക്കെ തിരിയും'; കെ കെ ശെെലജക്കെതിരായ ലോകായുക്ത നോട്ടീസിൽ കെ ടി ജലീൽ

15 Oct 2022 6:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജലീലായാൽ നിയമം ബാധകമല്ലല്ലോ അല്ലേ? കോയാ നമുക്കിതൊക്കെ തിരിയും; കെ കെ ശെെലജക്കെതിരായ ലോകായുക്ത നോട്ടീസിൽ കെ ടി ജലീൽ
X

മലപ്പുറം: ലോകായുക്തയുടെ നടപടി ക്രമങ്ങൾ ഏകപക്ഷീയമെന്ന് കെടി ജലീൽ എംഎൽഎ. കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്തയുടെ നടപടിയിലാണ് കെ ടി ജലീലിന്റെ പ്രതികരണം. 'ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ' ജലീൽ കുറിച്ചു.

ബന്ധുനിയമന വിവാദത്തിൽ ജലീലിനെതിരായ ലോകായുക്തയുടെ തിടുക്കത്തിലുളള നടപടികളെ സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്. കെ കെ ശൈലജക്കെതിരായ ആരോപണത്തിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എംഎൽഎക്കും കെഎംഎസ്‌സിഎല്‍ ജനറൽ മാനേജറിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നുമാണ് ലോകായുക്ത ആവശ്യപ്പെട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം:

''പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ''

STORY HIGHLIGHTS: KT Jaleel said the proceedings of the Lokayukta are one-sided

Next Story