Top

'ചക്ക ചൂഴ്ന്ന് നോക്കും പോലെയാണ് ഇഡി പരിശോധിച്ചത്'; യുഡിഎഫ് ,ബിജെപി, വലതുപക്ഷ മാധ്യമ മഹാസഖ്യത്തിന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞുവെന്ന് കെ ടി ജലീൽ

ഖുര്‍ആന്‍ കോപ്പികളുടെ പാക്കറ്റിന്റെ തൂക്കം ശരിയല്ല എന്ന് പറഞ്ഞ് എത്രവട്ടം നിങ്ങളും വാര്‍ത്ത മാധ്യമങ്ങളും അന്തിചര്‍ച്ച വെച്ചു.

28 Jun 2022 10:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചക്ക ചൂഴ്ന്ന് നോക്കും പോലെയാണ് ഇഡി പരിശോധിച്ചത്; യുഡിഎഫ് ,ബിജെപി, വലതുപക്ഷ മാധ്യമ മഹാസഖ്യത്തിന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞുവെന്ന് കെ ടി ജലീൽ
X

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെതിരെ യുഡിഎഫ് ,ബിജെപി, വലതുപക്ഷ മാധ്യമ മഹാസഖ്യം കൊണ്ടുവന്ന പല കെട്ടുകഥകളും പൊളിഞ്ഞെന്ന് കെ ടി ജലീൽ എംഎൽഎ. ഖുർആനിൽ സ്വർണം കടത്തിയെന്ന് പറഞ്ഞു പൊളിഞ്ഞപ്പോൾ, ഈത്തപ്പഴത്തിന്റെ കുരുവിൽ സ്വർണം കടത്തിയെന്ന് പറഞ്ഞ ശേഷം ഡോളർ കടത്തിന്റെ പുതിയ കഥയുമായി വന്നു അതെല്ലാം ജലരേഖയായി മാറി എന്നും ജലീൽ വിമർശിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ കഴുകൻമാരെ പോലെ പാറി നടന്നു. ചക്ക ചൂഴ്ന്ന് നോക്കും പോലെയാണ് പരിശോധിച്ചത്. എന്നിട്ടും ഒന്നും കണ്ടെത്തിയില്ലല്ലോ എന്ന് എംഎൽഎ ചോദിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെടി ജലീൽ പറഞ്ഞത്,

ആ ജനനായകനെ യുഡിഎഫും പ്രതിപക്ഷവും ഭയപ്പെടുന്നു. ആ ജനനായകനെ വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസത്രവും അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം തവണയും അപ്പുറത്ത് ഇരിക്കുന്നവര്‍ക്ക് അപ്പുറത്ത് തന്നെ ഇരിക്കേണ്ടി വരുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് സാര്‍ യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് ഒരു മഹാസഖ്യമുണ്ടാക്കിയത്. ആ സഖ്യമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ അണിനിരന്നത്. തോറ്റ് തുന്നംപാടി യുഡിഎഫ്. നിയമസഭല തെരഞ്ഞെടുപ്പിലും അതേ സഖ്യം, യുഡിഎഫ് ബിജെപി മാധ്യമ മഹാ സഖ്യം എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വേണ്ടി അരയും തലയും മുറുക്കി രംഗത്തുവന്നു സാര്‍ അതും ഫലം കണ്ടില്ല. 99 സീറ്റുകളോടെ ഇടതുപക്ഷം അധികാരത്തില്‍ വരുന്നതാണ് നമ്മള്‍ കണ്ടത്.

ആ നിരാശയില്‍ നിന്നാണ് കളളക്കഥകളുടെ നയാഗ്ര വെളളച്ചാട്ടം സൃഷ്ടിക്കാന്‍ യുഡിഎഫും ബിജെപിയും രംഗത്തു വന്നത്. സാര്‍ നമ്മുക്ക് ആ വഴികളിലൂടെ യാത്ര ചെയ്യാം.

ഭക്ഷ്യകിറ്റ് റമസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്തപ്പോള്‍ അത് സ്വര്‍ണകിറ്റാണെന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ പറഞ്ഞു. പിന്നീട് യുഡിഎഫും അത് ഏറ്റുപിടിച്ചു. യുഡിഎഫിന്റെ എംപി അന്നത്തെ കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കത്തെഴുതി. ജലീല്‍ എന്ന മന്ത്രി നിയമം ലംഘിച്ചിരിക്കുന്നു അദ്ദേഹത്തിനെതിരെ കേസെടുക്കണം എന്ന് പറഞ്ഞുകൊണ്ട്. സാര്‍ ആ വാദം പൊളിയുന്നതാണ് പിന്നീട് കണ്ടത്, പൊളിഞ്ഞപ്പോള്‍ ഈത്തപ്പഴത്തിന്റെ കുരുവിലാണ് സ്വര്‍ണം കടത്തിയതെന്ന് പറഞ്ഞ് വന്നു.

സാര്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് അറിയാമല്ലോഗള്‍ഫ് രാജ്യങ്ങളില്‍ അവര്‍ ഏറ്റവും ആരാധിക്കുന്ന പഴമാണ് ഈത്തപ്പഴം അത് അവര്‍ക്കിഷ്ടമുളള ലോകത്തിന്റെ ഏത് മുക്കിലുളളവര്‍ക്കും കൊടുക്കും. അങ്ങനെ ഈത്തപ്പഴത്തിന്റെ പൊതി കൊണ്ടുവന്ന് അനാഥാലയങ്ങളില്‍ കൊടുത്തിട്ടുണ്ട്. നമ്മുടെ അനാഥ മക്കള്‍ അത് ഭക്ഷിച്ചിട്ടുണ്ട്. അതിന്റെ കുരുവില്‍ സ്വര്‍ണം കടത്തിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അതും ഹാവിയായി പോവുന്നതാണ് നമ്മള്‍ കണ്ടത്.

പിന്നീട് വന്നത് ഖുര്‍ആനില്‍ സ്വര്‍ണം കടത്തിയെന്ന ആക്ഷേപവുമായാണ്. കെട്ടുക്കഥകള്‍ ഓരോന്ന് ഓരോന്നായി കൊണ്ടുവന്നു. സാര്‍ എന്തായി ആ ആരോപണത്തിന്റെ നിജസ്ഥിതി. ഖുര്‍ആന്‍ വിദേശ രാജ്യത്ത് നിന്ന് കൊണ്ടുവന്ന് ഇവിടെ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഇവിടുത്തെ ചില ആളുകള്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുത്തില്ലെ. ഖുര്‍ആന്‍ കോപ്പികളുടെ പാക്കറ്റിന്റെ തൂക്കം ശരിയല്ല എന്ന് പറഞ്ഞ് എത്രവട്ടം നിങ്ങളും വാര്‍ത്ത മാധ്യമങ്ങളും അന്തിചര്‍ച്ച വെച്ചു. ഖുര്‍ആനിന്റെ കോപ്പികളുടെ തൂക്കം, പാക്കറ്റുകളുടെ തൂക്കം പറഞ്ഞ് നിങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ എവിടെയെത്തി. യുഡിഎഫും ബിജെപിയും കേരളത്തെ കലാപക്കളമാക്കി.

ഖുർആന്‍ കയറ്റികൊണ്ടു പോയ വാഹനം അതിന്റെ ജിപിഎസ് കേടുവന്നു എന്നായിരുന്നു പിന്നെയുളള പ്രചരണം. തൃശൂരില്‍ വെച്ചാണ് ഓഫായത്. അത് അന്വേഷിച്ച് കേന്ദ്ര സംഘം എത്തി. ഇതിനെപ്പറ്റി മാധ്യമങ്ങളും യുഡിഎഫും എന്തെങ്കിലും പറഞ്ഞോ. അതോ ജലരേഖയായി മാറി. ഇതെന്നും ക്ലെച്ച് പിടിക്കാതെ ആയപ്പോൾ ഡോളർ കടത്തിന്റെ പുതിയ കഥയുമായി വന്നു അതും പൊളിഞ്ഞ് പാളീസായി.

കേന്ദ്ര അന്വേഷണ ഏജൻസികൾ കഴുകൻമാരെ പോലെ പാറി നടന്നു. ക്ക ചൂഴ്ന്ന് നോക്കും പോലെയാണ് പരിശോധിച്ചത്. എന്നിട്ടും ഒന്നും കണ്ടെത്തിയില്ലല്ലോ. മുപ്പത് വർഷത്തെ തന്റെ ബാങ്ക് ഇടപാടുകൾ ഇഡി പരിശോധിച്ചു. ഞങ്ങളുടെ ആരുടേയും ഒരു രൂപയും ഇഡിയ്ക്ക് ദാനം നൽകേണ്ടി വന്നിട്ടില്ല.

STORY HIGHLIGHTS: KT Jaleel said that all the allegations of the UDF, BJP and the right-wing media alliance have been refuted

Next Story