മുസ്‌ലിം ലീഗ് ഭാരവാഹികളെ അഭിനന്ദിച്ച് കെടി ജലീല്‍; 'ലോകത്ത് ആരും ആര്‍ക്കും പാരയല്ല'
മറ്റൊരാള്‍ തന്റെ സാദ്ധ്യതകള്‍ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങള്‍ മെനഞ്ഞ് ആരും ആരെയും പുറം തള്ളേണ്ട. നമ്മുടെ കണക്കു കൂട്ടല്‍ പിഴക്കുമെന്ന് അഭിനന്ദന പോസ്റ്റില്‍ ജലീല്‍ പറഞ്ഞു.
19 March 2023 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് ഭാരവാഹികളെ അഭിനന്ദിച്ച് കെടി ജലീല്‍ എംഎല്‍എ. ലോകത്ത് ആരും ആര്‍ക്കും പാരയല്ല. എത്രകോടി മനുഷ്യരുണ്ടോ അത്രകോടി അവസരങ്ങളും ഭൂമിയിലുണ്ട്. മറ്റൊരാള്‍ തന്റെ സാദ്ധ്യതകള്‍ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങള്‍ മെനഞ്ഞ് അരും ആരെയും പുറം തള്ളേണ്ട. നമ്മുടെ കണക്കു കൂട്ടല്‍ പിഴക്കുമെന്ന് അഭിനന്ദന പോസ്റ്റില്‍ ജലീല്‍ പറഞ്ഞു.
കെടി ജലീലിന്റെ പ്രതികരണം, പൂര്‍ണ്ണരൂപം
ഞാന്‍ മുസ്ലിംയൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സി.എച്ച് റഷീദും സി.പി സൈതലവിയും മുസ്ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായതില്‍ സന്തോഷം. എന്‍ ഷംസുദ്ദീനും കെ.എം ഷാജിയും പി.എം സാദിഖലിയും സെക്രട്ടറിമാരായതും ആഹ്‌ളാദകരം.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.ഐ എമ്മിന്റെ നേതൃത്വത്തില്‍ സഖാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച ഡോ: ബിജുവും സുജാതയും സ്വരാജും ജൈക്കും ഞാനും അംഗങ്ങളായ ജനകീയ പ്രതിരോധ ജാഥ 27 ദിവസത്തെ പ്രയാണ ശേഷം തലസ്ഥാനത്ത് സമാപിക്കുന്ന ദിവസം തന്നെയാണ് എന്റെ സുഹൃത്തുക്കള്‍ ലീഗ് ഭാരവാഹിത്വത്തിലെത്തുന്നത്. അത് കേവലം യാദൃശ്ചികതയായി കാണാനാവില്ല. സുവ്യക്തമായൊരു ചരിത്ര സ്മരണയാണ്.
ലോകത്ത് ആരും ആര്‍ക്കും പാരയല്ല. എത്രകോടി മനുഷ്യരുണ്ടോ അത്രകോടി അവസരങ്ങളും ഭൂമിയിലുണ്ട്. മറ്റൊരാള്‍ തന്റെ സാദ്ധ്യതകള്‍ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങള്‍ മെനഞ്ഞ് അരും ആരെയും പുറം തള്ളേണ്ട. നമ്മുടെ കണക്കു കൂട്ടല്‍ പിഴക്കും.
എന്റെ പഴയ സഹപ്രവര്‍ത്തകര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍.
Story Highlights: kt jaleel about muslim league office bearers