Top

ഗൗരിയമ്മയുടെ 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ക്ക്; ഹൈക്കോടതി ഉത്തരവ്

8 Jan 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗരിയമ്മയുടെ 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ക്ക്; ഹൈക്കോടതി ഉത്തരവ്
X

അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ ഡോ പിസി ബീനാകുമാരിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേര് വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗൗരിയമ്മയുടെ സ്വത്തിന് ഉടമ ബീനാകുമാരിയാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആലുപ്പുഴയിലെ 19 സെന്റ് ഭൂമി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപം എന്നിവ ബീനാ കുമാരിക്കുള്ളതാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് ഗൗരയമ്മ മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്താണ് സ്വകാര്യ ആശുപത്രിയില്‍ ആണ് കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യം. 101 വയസായിരുന്നു.അന്ത്യം. അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Next Story