Top

'ജോസഫെെൻ മികച്ച പ്രാസംഗിക, സാമൂഹ്യപ്രവർത്തക' അനുശോചിച്ച് കെ.സുധാകരൻ

കർക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫെെനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു സാമൂഹ്യപ്രവർത്തകയായിരുന്നു

10 April 2022 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോസഫെെൻ മികച്ച പ്രാസംഗിക, സാമൂഹ്യപ്രവർത്തക അനുശോചിച്ച് കെ.സുധാകരൻ
X

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന് അനുശോചനം അറിയിച്ച് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് പ്രവർത്തിച്ച ജോസഫെെൻ മികച്ച പ്രാസംഗികയായിരുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞു.

കർക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫെെനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു സാമൂഹ്യപ്രവർത്തകയായിരുന്നു. അകാലത്തിൽ വേർപിരിഞ്ഞ ജോസഫെെൻറെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ജോസഫെെൻറെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും സുധാകരൻ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജോസഫെെന്റെ അന്ത്യം. മൃതദേഹം അഞ്ച് മണിയോടെ എറണാകുളത്തേക്ക് കൊണ്ടുപോകും. ഇന്നലെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ചാണ് ജോസഫെെന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2017 മാർച്ച് മാസം മുതൽ 2021 ജൂൺ 25 വരെ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു. ജി.സി.ഡി.എ. ചെയർപേഴ്സണും വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണുമായിരുന്നു.

Story highlights: Kpcc president k sudhakaran conveyed his condolences to MC Josephine

Next Story