Top

രമണി പി നായര്‍ കെപിസിസി വൈസ് പ്രസിഡണ്ടാവും; പട്ടിക ഉടന്‍

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിച്ച പേരുകള്‍ ഭൂരിഭാഗവും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

14 Oct 2021 9:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമണി പി നായര്‍ കെപിസിസി വൈസ് പ്രസിഡണ്ടാവും; പട്ടിക ഉടന്‍
X

ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് കെപിസിസി പുനസംഘടന പട്ടികയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി. രമണി പി നായര്‍ കെപിസിസി വൈസ് പ്രസിഡണ്ടാവും. പട്ടിക വൈകിട്ടിയിട്ടില്ലെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കെ മുരളീധരന്‍ എംപി അറിയിച്ചത്.എവി ഗോപിനാഥ്, ശിവദാസന്‍ നായര്‍, എന്നിവരുള്‍പ്പെടെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്‌ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വ്വഹകസമിതിയിലേക്ക് മാറ്റും. ബിന്ദു കൃഷ്ണ, എം ലിജു, സതീശന്‍ പാച്ചേനി തുടങ്ങിയ മുന്‍ ഡിസിസി അധ്യക്ഷന്മാരെ പ്രത്യേകം ക്ഷണിതാക്കളാക്കും. എഎ ഷുക്കൂര്‍, വിഎസ് ശിവകുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, വിപി സജീന്ദ്രന്‍, ജ്യോതികുമാര്‍ ചാമക്കാല, സുമബാലകൃഷണന്‍ തുടങ്ങിയവര്‍ അന്തിമ പട്ടികയിലുണ്ട്. തീരുമാനം എന്തായാലും പ്രതിഷേധിക്കില്ലെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

അതേസമയം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിച്ച പേരുകള്‍ ഭൂരിഭാഗവും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരുമായും കെ.സി വേണുഗോപാലുമായും കൂടിയാലോചന നടത്തിയെങ്കിലും തങ്ങളുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോപിച്ച് വിഎം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്.

കെ പി സി സി കൈമാറിയ പട്ടികയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എത്രയും പെട്ടെന്ന് പട്ടിക പ്രഖ്യാപിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറി ആവര്‍ത്തിക്കുമെന്ന ആശങ്ക ഹൈക്കമാന്‍ഡിനെ അലട്ടുന്നുണ്ട്.

Popular Stories

    Next Story