Top

'എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20നകം വിശദീകരണം നല്‍കണം'; ഇല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി

വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും കെപിസിസി

14 Oct 2022 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20നകം വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി
X

തിരുവനന്തപുരം: ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിക്ക് കെപിസിസി കത്ത് നല്‍കി. വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ കത്തിലുള്ളതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്. അതിനാല്‍ വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപിസിസിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നുമാണ് കത്തിലുള്ളത്.

എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് പൊലീസ് അന്വേഷണമാണ് വ്യക്തമാക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞു.

Story Highlights: KPCC Gave Letter To Eldose Kunnappilly Seeking Explanation

Next Story