Top

യുവനടിമാര്‍ക്കെതിരായ അതിക്രമം: സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

ദൃശ്യങ്ങള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു

29 Sep 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവനടിമാര്‍ക്കെതിരായ അതിക്രമം: സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്ത് പൊലീസ്
X

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യമാളില്‍ പുതിയ സിനിമയുടെ പ്രൊമോഷനായെത്തിയ യുവനടിമാര്‍ക്കെതിരെ അതിക്രമുണ്ടായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

പരിപാടി നടന്ന സ്ഥലം, നടവഴി എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി സമീപ പ്രദേശങ്ങളിലെയും ദൃശ്യങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് സ്വകാര്യമാളില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു നടിമാര്‍ക്കെതിരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അതിക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റൊരാള്‍ എറണാകുളത്തുമാണ് താമസിക്കുന്നത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി വനിതാ സിഐമാര്‍ കണ്ണൂരിലും എറണാകുളത്തും എത്തിയിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസെടുത്തത്.

Story Highlights: Kozhikode Actress Case Police Collects CCTV Visuals

Next Story

Popular Stories