Top

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഇരുപത്തൊന്ന് പേര്‍ക്ക് പരിക്ക്

കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

14 May 2022 1:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഇരുപത്തൊന്ന് പേര്‍ക്ക് പരിക്ക്
X

കോട്ടയം: കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട അടൂര്‍ ഏനാത്ത് രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. ബസ് യാത്രക്കാരായ ഇരുപത്തൊന്ന് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഏനാത്ത് പുതുശ്ശേരിയിലാണ് അപകടം നടന്നത്.

Next Story

Popular Stories