അലോഷിക്ക് നാടിന്റെ വിട; അവസാനമായി കാണാനെത്തിയത് നിരവധി പേർ
6 Nov 2022 10:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച കൊല്ലം ബീച്ചിലെ വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസിന് നാടിന്റെ വിട. അലോഷിയുടെ മൃതദേഹം കൊല്ലം ബീച്ചിൽ പൊതുദർശനത്തിന് വച്ചു. സംസ്ക്കാര ചടങ്ങുകൾ ഇരവിപുരം സെൻ്റ് ജോൺസ് ചർച്ചിൽ നടന്നു. അലോഷിയുടെ മൃതദേഹം ബീച്ചിൽ പൊതു ദർശനത്തിന് വെക്കാനുളള തീരുമാനം കൊല്ലം നഗരസഭയുടേതായിരുന്നു.
എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. അലോഷിയുടെ മൃതദേഹം ബീച്ചിലൂടെ വലം വെച്ച ശേഷമായിരുന്നു ആംബുലൻസിലേക്ക് കയറ്റിയത്. അവസാനമായി അലോഷിയെ കാണാൻ നിരവധി പേരാണ് ബീച്ചിലെത്തിയത്.
കൊല്ലം ഇരവിപുരം സ്വദേശിയാണ് അലോഷ്യസ് ഫെർണാണ്ടസ്. അവശനായി തെരുവിൽ വീണ അലോഷി ചവറയിലെ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
STORY HIGHLIGHTS: Kollam violinist Aloshi was cremated