Top

'മറിക്കുമെന്ന് കടല്‍, മുങ്ങില്ലെന്ന് ബോട്ട്'; മറ്റൊരു ബോട്ടിലേക്ക് നീന്തിക്കയറി തെറിച്ചുവീണ മത്സ്യത്തൊഴിലാളികള്‍, നീണ്ടകരയില്‍ നിന്ന് സിനിമയെ വെല്ലുന്ന ദൃശ്യം

തിരയുടെ ശക്തിയില്‍ ചരിഞ്ഞ ബോട്ടില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീഴുകയായിരുന്നു

1 Aug 2022 2:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറിക്കുമെന്ന് കടല്‍, മുങ്ങില്ലെന്ന് ബോട്ട്; മറ്റൊരു ബോട്ടിലേക്ക് നീന്തിക്കയറി തെറിച്ചുവീണ മത്സ്യത്തൊഴിലാളികള്‍, നീണ്ടകരയില്‍ നിന്ന് സിനിമയെ വെല്ലുന്ന ദൃശ്യം
X

കൊല്ലം: നീണ്ടകരയില്‍ ശക്തമായ കടലാക്രമണത്തില്‍ മീന്‍പിടിത്തബോട്ട് അപകടത്തില്‍പ്പെട്ടു. നാല് മത്സത്തൊഴിലാളികള്‍ കടലില്‍ വീണു. അപകടത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.

ശക്തമായ തിരയില്‍ പെട്ട് ബോട്ട് ആടിയുലയുന്നത് ദൃശ്യങ്ങളില്‍ കാണാം. തിരയുടെ ശക്തിയില്‍ ചരിഞ്ഞ ബോട്ടില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീഴുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലേക്ക് നീന്തി കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.


അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Story Highlights: Kollam Boat Accident Fishermen Escaped Video

Next Story