Top

'ഇഡിക്കെതിരെ സംയുക്ത സമരത്തിന് സിപിഐഎം തയ്യാര്‍'; കോണ്‍ഗ്രസ് റെഡിയാണോ എന്ന് കോടിയേരി

കൈവിട്ട കളിയാണ് കളിക്കുന്നത്.

12 Aug 2022 10:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡിക്കെതിരെ സംയുക്ത സമരത്തിന് സിപിഐഎം തയ്യാര്‍; കോണ്‍ഗ്രസ് റെഡിയാണോ എന്ന് കോടിയേരി
X

തിരുവനന്തപുരം: ഇഡിക്കെതിരെ കോണ്‍ഗ്രസ് സമരത്തിന് തയാറാണെങ്കില്‍ ഒരുമിച്ച് സമരം ചെയ്യാന്‍ സിപിഐഎം തയാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരെയും എന്തും ചെയ്യാമെന്നാണ് ഇഡി കരുതുന്നത്. സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, തുടങ്ങി മറ്റ് പ്രതിപക്ഷ നേതാക്കളേയും ഇ ഡി വേട്ടയാടുകയാണെന്നും കോടിയേരി ആരോപിച്ചു. മൂന്ന് ദിവസം നീണ്ട സിപിഐഎം നേതൃയോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി പോലുള്ളത് തടഞ്ഞാല്‍ വികസനം മുന്നോട്ട് പോകില്ല. തോമസ് ഐസകിന് ഇ ഡി നോട്ടീസ് അയച്ചത് കിഫ്ബി നിര്‍ത്തലാക്കാനുള്ള ശ്രമമായിട്ടാണ്. നയപരമായി രാഷ്ട്രീയ പരമായും നീങ്ങുകയാണ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഇഡിക്ക് തിരിച്ചടിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് തോമസ് ഐസകിനെതിരായ നീക്കം. ഇതിനെതിരെ ശക്തമായ പ്രതികരിക്കും. അതാണ് തോമസ് ഐസകും കൂട്ടരും ശക്തമായ പോരാട്ടം നടത്തിയത്. അങ്ങനെയാണ് ഹൈക്കോടതിയില്‍ കേസ് വന്ന് പ്രധാനപ്പെട്ട വിധി വന്നത്. ഇതേ നിലപാട് തുടരുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ‌ പറഞ്ഞു.

ഇഡി, സിബിഐയുമായി ഒത്ത് പ്രവര്‍ത്തിക്കുന്നു. കേരളത്തിലും ഇതിനാണ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കാൻ ശ്രമിക്കുകയാണ്. പല പ്രവര്‍ത്തികളിലും ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കൈവിട്ട കളിയാണ് കളിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേയും ഗവര്‍ണർമാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചതാണ്. ചില ബില്ലുകള്‍ വായിച്ചില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ബില്ലും തടസ്സപ്പെടുത്തി. പോകുമ്പോള്‍ എല്ലാം കൂടി പോകട്ടെ എന്നു കുരുതിയാണ് നടപടി. സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതാണ് എന്നാല്‍ ഇപ്പോഴുള്ള നടപടികള്‍ ദുരൂഹമാണ്. ഭരണഘടന പറയുന്നത് പോലെ ഗവര്‍ണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോടിയേരി പറഞ്ഞു.

STORY HIGHLIGHTS: CPIM Kodiyeri Balakrishnan asked if Congress Ready to Fight Against ED we also Ready

Next Story