Top

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ ഹാജരായി

അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് സൈജു ഹാജരായത്.

26 Nov 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ ഹാജരായി
X

വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ളവരുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ പൊലീസില്‍ ഹാജരായി. കളമശേരി മെട്രോ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് സൈജു ഹാജരായത്.

കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സൈജു നേരത്തെ ഒളിവില്‍ പോയത്. ഒരു തവണ ഇയാള്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. പിന്നാലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൈജു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തന്റെ നിര്‍ദേശമനുസരിച്ചാണ് സൈജു അന്ന് മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നതെന്നാണ് അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ റോയി നല്‍കിയ മൊഴി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് താന്‍ സൈജുവിനെ പറഞ്ഞുവിട്ടതെന്നാണ് റോയിയുടെ മൊഴി. സൈജുവിനെ ചോദ്യം ചെയ്യുന്നതോടെ കേസിന്റെ പുരോഗതിയില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഇതിനിടെ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ വലിച്ചെറിഞ്ഞെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ദിവസം തിരച്ചില്‍ നടത്തിയിരുന്നു.

Next Story

Popular Stories