Top

മെട്രോ പാളത്തിലെ ചെരിവ്; കാരണം വ്യക്തമാവാതെ അധികൃതർ

17 Feb 2022 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെട്രോ പാളത്തിലെ ചെരിവ്; കാരണം വ്യക്തമാവാതെ അധികൃതർ
X

കൊച്ചി മെട്രോ പത്തടിപ്പാലം ഭാ​ഗത്തെ പാളത്തിലെ ചെരിവിന് കാരണമെന്തെന്ന് മനസ്സിലാവാതെ അധികൃതർ. പാളം ഉറപ്പിച്ചിട്ടുള്ള ഭാ​ഗത്തിന്റെ ചെരിവാണെന്ന് ആദ്യം സംശയിച്ചെങ്കിലും അതല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പത്തടിപ്പാലത്ത് മെട്രോയുടെ 347ാം നമ്പർ തൂണിന് ചുവട്ടിൽ പരിശോധനയ്ക്കായ മണ്ണ് മാറ്റിയിട്ടുണ്ട്. പരിശോധനയ്ക്കുള്ള ഉപകരണം എത്താനായി കാത്തിരിക്കുകയാണ്.

ട്രാക്കിലെ ചെരിവിന് കാരണം തൂണാണെങ്കിൽ ആറ് മാസം ഈ ഭാ​ഗത്തേക്കുള്ള മെട്രോ സർവീസ് നിർത്തേണ്ടി വരും. ചെറിയ ചെരിവ് പിന്നീട് ​ഗുരുതരമാവും. അതിനാൽ തകരാറുള്ള ഭാ​ഗം പൂർണമായും അഴിച്ചു പണിയണം. ഇതിന് അപ്പുറവും ഇപ്പുറവുമായി സർവീസ് നടത്താമെങ്കിലും ആലുവ ഭാ​ഗത്ത് ഓടുന്ന ട്രെയിനുകൾ അറ്റകുറ്റ പണിക്കായി മുട്ടം യാഡിലേക്ക് കൊണ്ടു പോവാനാവില്ല. ട്രെയിനുകൾക്ക് എല്ലാ ദിവസവും സുരക്ഷാ പരിശോധനയും ശുചീകരണവും ഉള്ളതാണ്.

എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെഎംആർഎൽ പറയുന്നത്. മുകൾ ഭാ​ഗത്തെ പരിശോധന കഴിഞ്ഞു. താഴ് ഭാ​ഗത്ത് ഉടനെ പരിശോധന നടത്തും. മെട്കോ സർവീസിനെ ഇത് ബാധിക്കില്ല. പരിശോധന പൂർത്തിയാവും വരെ പത്തടിപ്പാലം ഭാ​ഗത്ത് ഭാ​ഗത്ത് ട്രെയിനുകൾക്ക് വേ​ഗം കുറച്ചിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കി.

STORY HIGHLIGHT: KOCHI METRO RAIL WAY ISSUE

Next Story