Top

തൃക്കാക്കരയില്‍ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെകെ രമ; 'നിയമസഭയില്‍ തനിക്കൊരു വനിതാ കൂട്ടാളിയുണ്ടാവും'

4 May 2022 3:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയില്‍ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെകെ രമ; നിയമസഭയില്‍ തനിക്കൊരു വനിതാ കൂട്ടാളിയുണ്ടാവും
X

കോഴിക്കോട്: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആര്‍എംപിഐ നേതാവും എംഎല്‍എയുമായ കെകെ രമ. നിയമസഭയില്‍ തനിക്കൊരു വനിതാ കൂട്ടാളിയുണ്ടാകുമെന്നും രമ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ ഔദ്യോഗിക പ്രചരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

56 കാരിയായ ഉമ ബിഎസ്‌സി സുവോളജി ബിരുദധാരിയാണ്. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റി ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജരാണ് ഉമ തോമസ്. പഠനകാലത്ത് സജീവ കെഎസ് യു പ്രവര്‍ത്തകയായിരുന്ന ഉമ മഹാരാജാസ് കോളേജ് യൂണിയന്‍ വൈസ് ചെയര്‍ പേഴ്‌സണായും ചുമതല വഹിച്ചിട്ടുണ്ട്.

തൃക്കാക്കരയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ടി തോമസ് 14,329 വോട്ടിനാണു ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന് 33.32 %, എന്‍ഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്.

Story Highlights: kk rema support uma thomas at thrikkakkara bypoll

Next Story