'ഭരണപക്ഷ പ്രചരണം ഗൂഢാലോചനയുടെ ഭാഗം'; സച്ചിന്‍ ദേവ് മാപ്പ് പറയണമെന്ന് കെ കെ രമ
സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ പരാതി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും രമ പറഞ്ഞു
18 March 2023 7:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: തനിക്കെതിരായ ഭരണപക്ഷ പ്രചരണം ഗൂഢാലോചനയുടെ ഭാഗമെന്ന് കെ കെ രമ എംഎല്‍എ. സച്ചിന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങേയറ്റം അധിക്ഷേപം ഉണ്ടാക്കുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്തുത മനസിലാക്കാതെയാണ് പോസ്റ്റ്. എംഎല്‍എയുടെ പോസ്റ്റ് അധികാരികമായിരിക്കണം. തന്റെ വിശ്വാസ്യത ചോദ്യം ചെയ്‌തെന്നും സച്ചിന്‍ ദേവ് മാപ്പ് പറയണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ പരാതി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും രമ പറഞ്ഞു. 'സ്പീക്കര്‍ അന്വേഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കയ്യുടെ പരുക്ക് വ്യാജമാണെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തെ ആണ് ചോദ്യം ചെയ്തിരിക്കുന്നത്. ഗോവിന്ദന്‍ മാഷുടെ പ്രതികരണം എന്നെ ബാധിക്കുന്നില്ല. അവര്‍ സര്‍ക്കാര്‍ സംവിധാനത്തെ ആണ് കുറ്റം പറയുന്നത്. മലര്‍ന്ന് കിടന്ന് തുപ്പുകയാണ്', രമ പറഞ്ഞു.
കയ്യുടെ എക്‌സറേ എന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നു. അത് തന്റേത് ആണെങ്കില്‍ എങ്ങനെ പുറത്ത് പോയി. അത് അന്വേഷിക്കണം. അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും കെ കെ രമ ആരോപിച്ചു.
Story Highlights: KK Rema MLA Against Sachin Dev On Niyamasabha Incident
- TAGS:
- Sachin Dev
- KK Rema
- MV Govindan