Top

'വ്യാജ പ്രചാരണം നടത്തി അപമാനിക്കുന്നു'; സച്ചിന്‍ ദേവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി

കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചരണം നടത്തി സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്നാണ് പരാതി.

18 March 2023 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജ പ്രചാരണം നടത്തി അപമാനിക്കുന്നു; സച്ചിന്‍ ദേവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി
X

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി കെ കെ രമ എംഎല്‍എ. നിയമസഭ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചരണം നടത്തി സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്നാണ് പരാതി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ വ്യാജ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. ജനറല്‍ ആശുപത്രിയിലാണ് തന്നെ ചികിത്സിച്ചത്. എന്നാല്‍ വിവിധ സ്ഥലങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഭരണപക്ഷ എംഎല്‍എമാരുടെ കൈയ്യേറ്റത്തില്‍ കെകെ രമയ്ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരേയും കേസെടുത്തിരുന്നില്ല.

STORY HIGHLIGHTS: KK Rama MLA filed a complaint against Sachin Dev MLA

Next Story