പ്രിന്‍സിപ്പല്‍ ബില്ലില്‍ ഒപ്പിട്ടില്ല; പുതിയ കെട്ടിട്ടം പൂട്ടിട്ട് പൂട്ടി കിഫ്ബി
പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ മുന്‍പ് ഉണ്ടായിരുന്ന ക്ലാസ് മുറികള്‍ പൊളിച്ചു മാറ്റിയിരുന്നു
24 Aug 2022 3:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാകര: പണികഴിപ്പിച്ച ക്ലാസ് റൂമുകള്‍ പഠനാവശ്യത്തിന് തുറന്നുകൊടുക്കാതെ കിഫ്ബി പൂട്ടിയിട്ടതായി ആരോപണം. ഇതുമൂലം തൃക്കാക്കര വെണ്ണല ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിച്ചില്ല.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കിഫ്ബിയുടെ നിര്‍മ്മാണത്തില്‍ ചില ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാത്തതിനാല്‍ സ്ക്കൂള് പ്രിന്‍സിപ്പല്‍ കിഫ്ബിയുടെ ബില്ലുകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പുതിയ ക്ലാസ് റൂമുകള്‍ക്ക് കിഫ്ബി പൂട്ടിട്ടിരിക്കുന്നത്.
പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ മുന്‍പ് ഉണ്ടായിരുന്ന ക്ലാസ് മുറികള്‍ പൊളിച്ചു മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടം തുറന്ന് കൊടുക്കാതെ ക്ലാസുകള്‍ ആരംഭിക്കാനികില്ല. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കാകര എംഎല്‍എ ഉമാ തോമസ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പരാതി നല്കി.
- TAGS:
- thrikkakara
- KIIFB
- uma thomas