Top

'തെളിവുകള്‍ ഹാജറാക്കാന്‍ പൊലീസിനായില്ല'; വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ നാല് പ്രതികളെ വെറുതെ വിട്ടു

14 Oct 2021 3:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെളിവുകള്‍ ഹാജറാക്കാന്‍ പൊലീസിനായില്ല; വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ നാല് പ്രതികളെ വെറുതെ വിട്ടു
X

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു. കേസിലെ മുഖ്യ സാക്ഷിയുള്‍പ്പെടെ എല്ലാവരും കൂറുമാറിയ കേസിലാണ് നടപടി. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ക്ക് എതിരെ പൊലീസിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. വെണ്ണല സ്വദേശിയായ വ്യവസായിലെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസ് സിപിഐഎമ്മിന് വലിയ തലവേദ സൃഷ്ടിച്ചിരുന്നു. അന്ന് സിപിഐഎം കളമശേരി ഏരിയ മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി ലഭിക്കുകയും ചെയ്തു. ബിസിനസ് തര്‍ക്കത്തില്‍ ഇടപെട്ട സക്കീര്‍ ഹുസൈന് വേണ്ടി കറുകപ്പള്ളി സിദ്ധിഖ് എന്ന ഗുണ്ടാ നേതാവും സംഘവും പാലാരിവട്ടത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് വ്യവസായി പരാതിപ്പെട്ടത്. ഈ കേസില്‍ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോവുകയും ചെയ്തു.

ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം സക്കീര്‍ ഹുസൈന്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന നിലയുമുണ്ടായിരുന്നു. എന്നാല്‍, വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാര്‍ട്ടി നേരത്തെ തന്നെ സക്കീര്‍ ഹൂസൈന് ശുദ്ധിപത്രം നല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയെറ്റ് അംഗം എളമരം കരീം അന്വേഷണം നടത്തിയാണ് സക്കീര്‍ ഹൂസൈന്‍ തെറ്റി ചെയ്തിട്ടില്ലെന്ന് പാര്‍്ട്ടിയെ അറിയിച്ചത്. എന്നാല്‍ യഥാസമയം വിവരങ്ങള്‍ പാര്‍ട്ടിയെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നുമാണ് എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോടതിയും പ്രതികളെ വെറുതെ വിടുന്നത്.

Popular Stories

    Next Story