പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ഒക്ടോബര്‍ 23 ന് കായംകുളത്തു നിന്ന് തട്ടിക്കൊണ്ടു പോയി തമിഴ് നാട്ടിലെ സേലത്തുള്ള ബന്ധുവീട്ടിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചത്
1 Nov 2022 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: പ്രണയം നടിച്ച തട്ടിക്കൊണ്ടു പോയി പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ടല്ലൂര്‍ സ്വദേശി അച്ചു(26) ആണ് പിടിയിലായത്.
ഒക്ടോബര്‍ 23 ന് കായംകുളത്തു നിന്ന് തട്ടിക്കൊണ്ടു പോയി തമിഴ് നാട്ടിലെ സേലത്തുള്ള ബന്ധുവീട്ടിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചത്. അവിടെ വെച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അന്വേഷിച്ചു കണ്ടെത്തിയത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഡിവൈഎസ്പി അലക്സ് ബേബി, സിഐ മുഹമ്മദ് ഷാഫി, എസ്ഐ ഷാഹിന, രാജേന്ദ്രന്, സുനില്‍ കുമാര്‍, ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നീവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
STORY HIGHLIGHTS: Kidnapped and tortured pretending to be in love The youth was arrested