Top

ഒടുവില്‍ നീതി; നിഷയ്ക്ക് 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്

പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ നിഷ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള അനുകൂല വിധി സ്വന്തമാക്കി

9 Dec 2022 4:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവില്‍ നീതി; നിഷയ്ക്ക് 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്
X

കണ്ണൂര്‍: നിയമപോരാട്ടത്തിനൊടുവില്‍ ഖാദി ബോര്‍ഡില്‍ നിന്ന് ദിവസക്കൂലി ലഭിക്കാനുള്ള നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. 2013 ലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിഷ ഖാദി ബോര്‍ഡില്‍ ജോലിക്ക് കയറിയത്. എന്നാല്‍ 2017 ല്‍ നിഷയെ പിരിച്ചുവിടുകയായിരുന്നു.

ദിവസക്കൂലി 400 രൂപയ്ക്കാണ് നിഷ ജോലിയ്ക്ക് പ്രവേശിച്ചത്. പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ നിഷ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള അനുകൂല വിധി സ്വന്തമാക്കി. തിരിച്ചെടുത്തിട്ടില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനുമായിരുന്നു ഉത്തരവായത്.

എന്നാല്‍ ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. അനുകൂല വിധിയും കൈയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന നിഷയ്ക്ക് ഒടുവില്‍ ഖാദി ബോര്‍ഡ് ചെക്ക് കൈമാറുകയായിരുന്നു.

Story highlights: Khadi boad handed over check of rs three lakh to Nisha

Next Story