Top

ഗുജറാത്ത് കലാപവും കര്‍ഷക സമരവും പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കില്ല; കേന്ദ്രനിര്‍ദേശം പൂര്‍ണമായും നടപ്പാക്കില്ലെന്ന് കേരളം

10 Aug 2022 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് കലാപവും കര്‍ഷക സമരവും പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കില്ല; കേന്ദ്രനിര്‍ദേശം പൂര്‍ണമായും നടപ്പാക്കില്ലെന്ന് കേരളം
X

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം പൂര്‍ണമായും നടപ്പിലാക്കില്ല. മുഗള്‍ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കില്ല. ഇതുസംബന്ധിച്ച് എസ്‌സിഇആര്‍ടി റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ വെട്ടിചുരുക്കുന്നത്. കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് എന്‍സിഇആര്‍ടിയുടെ നിര്‍ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. പാഠഭാഗങ്ങളില്‍ പ്രധാനമായും ഗുജറാത്ത് കലാപം, മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, കര്‍ഷക സമരം തുടങ്ങിയവയാണ് എന്‍സിഇആര്‍ടി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുകയും വിദ്യഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല എന്നാണ് എസ്‌സിഇആര്‍ടിയുടെ പഠനത്തില്‍ പറയുന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്‌സിഇആര്‍ടി വ്യക്തമാക്കുന്നുണ്ട്. ഗുജറാത്ത് കലാപവും മുഗള്‍ രാജവംശവിവരങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പാഠഭാഗങ്ങള്‍ ഒവിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചാലും സംസ്ഥാനങ്ങള്‍ക്ക് തീരമാനമെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

STORY HIGHLIGHTS: Kerala wont to remove Gujarat riot and other portions in NCERT Textbook

Next Story